മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ, ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു, പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍. ഇന്നലെ സിനിമ പത്മരാജന്‍ അവസാനിപ്പിക്കുമ്പോള്‍ ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍ ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…? വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ വീണ്ടും സഞ്ചരിക്കുകയാണ്; അവരിലൂടെയും അവരിലേക്കും. പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവല്‍. ‘ഇന്നലെകള്‍ക്കപ്പുറം’. അന്‍വര്‍ അബ്ദുള്ള. മാതൃഭൂമി. വില 170 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan