യെമനിലെ “ഏറ്റവും ആകർഷകമായ നഗരം” എന്ന് വിളിക്കപ്പെടുന്ന ഹുതൈബ്, മേഘങ്ങൾക്കു മുകളിലുള്ള നഗരം എന്നും അറിയപ്പെടുന്നു. മേഘങ്ങൾക്ക് മുകളിലെ നഗരമോ ….????? നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ…?എന്നാൽ അങ്ങനെയൊരു നഗരം ഉണ്ട്. യമനിൽ തലസ്ഥാനമായ സനയുടെ പടിഞ്ഞാറ്, മനാഖയിലെ പർവതപ്രദേശത്തിനകത്ത് ഹരാസിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പർവതങ്ങളുടെ മുകൾഭാഗത്ത് നൂറുകണക്കിന് വീടുകൾ പണിതിട്ടുള്ള ഹുതൈബ് നഗരം സന്ദർശിക്കാനായി നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. പർവ്വതങ്ങൾക്ക് മുകളിലുള്ള നൂറുകണക്കിന് വീടുകളെ ആലിംഗനം ചെയ്തുകൊണ്ട് പതുക്കെ തെന്നി നീങ്ങുന്ന മേഘങ്ങൾ പലപ്പോഴും […]