‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാകുന്നു. പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ കൊക്കേഴ്‌സ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം ഒരുക്കുന്നത്. ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി.വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ.ആര്‍ പ്രവീണ്‍, പ്രൊജക്ട് ഡിസൈനര്‍: നോബല്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ.