ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. 2024 ല്‍ 129 ബില്യണ്‍ ഡോളറാണ് (ഏകദേശം 10,96,500 കോടി രൂപ) ഇന്ത്യയിലേക്ക് വന്നത്. മെക്സിക്കോ, ചൈന, ഫിലിപ്പീന്‍സ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുളളത്. വികസിത രാജ്യങ്ങളിലെ തൊഴില്‍ വിപണി സജീവമായതാണ് ഇന്ത്യക്ക് നേട്ടമായത്. 2023 ലെ 1.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ പണമയക്കലിന്റെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയക്കലും നേരിട്ടുള്ള വിദേശ നിക്ഷേപവും തമ്മിലുള്ള അന്തരം 2024 ല്‍ ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദശകത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയയ്ക്കല്‍ 57 ശതമാനം വര്‍ധിച്ചപ്പോള്‍ എഫ്.ഡി.ഐ യില്‍ 41 ശതമാനം കുറവുണ്ടായതാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലദേശ് എന്നിവിടങ്ങളിലേക്ക് ശക്തമായ പണമൊഴുക്കാണ് ഉണ്ടാകുന്നത്. നിലവിലെ പ്രവണതയനുസരിച്ച് കണക്കാക്കിയാല്‍ ഇത് 11.8 ശതമാനത്തിലെത്തും. തെക്കേ ഏഷ്യയിലേക്കുള്ള പണമൊഴുക്ക് 2024 ല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിച്ച രാജ്യമായി ഇന്ത്യ!
