രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഹൃദയാഘാതത്തിനും ഹൃദ്രോഗ സംബന്ധിതമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് രക്തക്കുഴലുകളില്‍ ഓക്‌സിഡിറ്റീവ് സ്‌ട്രെസ്സിന് കാരണമായേക്കാമെന്നാണ് പഠന വിദഗ്ധര്‍ പറയുന്നത്. കൊളസ്‌ട്രോളും ധമനികളിലെ തടസ്സങ്ങളും മാത്രമാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പലരും കരുതുന്നു. യൂറിക് ആസിഡ് കൂടുതലാവുന്നതും ഹൃദയത്തെ ബോധിക്കുന്നുണ്ട്. പ്യൂരിന്‍ അധികമുള്ള റെഡ്മീറ്റ്, കരള്‍, നത്തോലി, മത്തി, കക്ക, തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കും. കുറഞ്ഞ അളവില്‍ പോലും മദ്യം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബിയര്‍ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ശരീരത്തില്‍ നന്നായി ജലാംശം നിലനിര്‍ത്തുന്നത് യൂറിക് ആസിഡ് പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കുന്നു. കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക. നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പാലും തൈരും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. മധുരപാനീയങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇവ ഉപേക്ഷിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിപ്പിക്കുന്നത് തടയാനുമാകും. ഒരു ദിവസം 4-5 കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് കാപ്പി കുടിക്കാത്തവരുമ മായി താരതമ്യം ചെയ്യുമ്പോള്‍ ഗൗട്ട്(സന്ധികളെ ബാധിക്കുന്ന ഒരു ഇന്‍ഫ്‌ലമേറ്ററി ആര്‍ത്രൈറ്റിസ് രോഗം) വരാനുള്ള സാധ്യത 59 ശതമാനംവരെ കുറവാണെന്ന് 2015-ലെ ഒരു പഠനം വ്യക്തമാക്കുന്നു.