ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞ വാരം 70,300 കോടി രൂപയുടെ വര്‍ദ്ധന ദൃശ്യമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ ഓഹരികളുടെ വിലയിലുണ്ടായ വന്‍ മുന്നേറ്റമാണ് ഇവയുടെ വിപണി മൂല്യത്തില്‍ ചരിത്ര വര്‍ദ്ധന സൃഷ്ടിച്ചത്. കഴിഞ്ഞ വാരം മുന്‍നിര സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും അര ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടെങ്കിലും ഈ മൂന്ന് കമ്പനികളുടെ ഓഹരികള്‍ മികച്ച വളര്‍ച്ച നേടി. ഡിസംബര്‍ മൂന്നാം വാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 47,023 കോടി രൂപ ഉയര്‍ന്ന് 17.35 ലക്ഷം കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഇക്കാലയളവില്‍ 12,242 കോടി രൂപ വര്‍ദ്ധിച്ച് 6.05 ലക്ഷം കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം ഈ കാലയളവില്‍ 11,048 കോടി രൂപ ഉയര്‍ന്ന് 12.68 ലക്ഷം കോടി രൂപയിലെത്തി. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് എന്നിവയുടെ വിപണി മൂല്യത്തില്‍ ഇക്കാലയളവില്‍ കനത്ത ഇടിവുണ്ടായി. ടി.സി.എസിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞ മാസം 12,715 കോടി രൂപയുടെ ഇടിവാണുള്ളത്.
മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന
