യാത്രയില്‍ കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അനുഭവിച്ചു തന്നെയറിയണം. സുജിത്തും കുടുംബവും ആരംഭിച്ച ആ യാത്ര അവര്‍ക്കു സമ്മാനിച്ച അനുഭവങ്ങള്‍ അനേകമാണ്. ഇതൊരു കഥയല്ല… കഥകളെ വെല്ലുന്ന അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്… ഒരു വയസ്സുകാരന്‍ മകനെയുംകൂട്ടി കുടുംബത്തോടൊപ്പം നീണ്ട എട്ടുമാസം നടത്തിയ യാത്രയുടെ കഥ. അവര്‍ താണ്ടിയ വഴികള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കും പറയാന്‍ ഒരുപാടുണ്ടായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, പങ്കുവയ്ക്കലിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അവര്‍ മുന്നോട്ടുപോയത് 42,000 കിലോമീറ്ററുകളാണ്. പ്രകൃതിയും സംസ്‌കാരവും രുചിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി. സുജിത് ഭക്തന്‍ കുടുംബത്തോടൊപ്പം നടത്തിയ ഇന്ത്യ-നേപ്പാള്‍- ഭൂട്ടാന്‍ യാത്രയിലെ വിശേഷങ്ങളിലൂടെ…! ‘ഐഎന്‍ബി ഡയറീസ്’. സുജിത് ഭക്തന്‍. ലിറ്റ്മസ്. വില 390 രൂപ.