പ്രളയത്തിനു നടുവില്‍
കഴിഞ്ഞ ദിവസം ഇറ്റലിയിലെ കനത്ത മഴയില്‍ വെനെറ്റോ പ്രദേശത്തു വെള്ളപ്പൊക്കമുണ്ടായി. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ പ്രദേശത്തെ റിട്രോണ്‍ നദി കവിഞ്ഞൊഴുകി. കനത്ത മഴമൂലം പ്രദേശത്തെ വീട്ടുകാരാരും പുറത്തിറങ്ങിയില്ല. വാതിലും ജനലുകളും അടച്ച് അകത്തിരുന്നു. രണ്ടാം ദിവസം പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ വീട്ടുകാര്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. വാതിലിന്റെ മുക്കാല്‍ ഭാഗം ഉയരത്തിലും പുറത്തു ചളിവെള്ളം. വാതിലുകളും ജനാലുകളും എയര്‍ ടൈറ്റായതിനാല്‍ മാത്രം പ്രളയജലം അകത്തു കയറിയില്ല. വീടിനു ചുറ്റും നിറഞ്ഞ വെള്ളത്തിലൂടെ താറാവു നീന്തിപ്പോകുന്നതു വീട്ടിലെ താമസക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. രണ്ടു ദിവസമെടുത്താണ് വെള്ളം ഇറങ്ങിപ്പോയത്.