അർഹതയുള്ളവർക്ക് തന്നെയാണ് മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ കിട്ടിയതെന്ന് സർക്കാർ ഹൈക്കോടതിയിൽ.അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ വ്യാജമല്ലെന്നും, അർഹർക്ക് തന്നെയാണെന്നാണ് ഇത് ലഭിച്ചതെന്നും ആണ് സർക്കാർ നിലപാട്. നടപടി ക്രമങ്ങൾ പാലിക്കാതെ പട്ടയമേളയിലാണ് ഈ പട്ടയങ്ങൾ വിതരണം ചെയ്തത്. അർഹർ ഉൾപ്പെട്ടതിനാലാണ് പട്ടയം റദ്ദാക്കാത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അർഹതയുള്ളവർക്ക് തന്നെയാണ് മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ കിട്ടിയതെന്ന് സർക്കാർ ഹൈക്കോടതിയിൽ
