മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാമനവമി ആഘോഷത്തിനിടെ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്റെ മേൽക്കൂര തകർന്ന് മുപ്പത്തിയാറ് പേരുടെ ജീവനെടുത്ത ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ച് മാറ്റി.അപകടമുണ്ടായ ക്ഷേത്രത്തിലെ പടിക്കിണറിനോട് ചേര്‍ന്ന് അനധികൃതമായ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നിരുന്നുവെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കനത്ത പൊലീസ് കാവലിൽ രണ്ട് ബുള്‍ഡോസറുകളുമായെത്തിയാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്.
അടുത്തിടെ നടന്ന പരിശോധനയില്‍ പടിക്കിണറുള്‍പ്പടെയുള്ള ക്ഷേത്രനിര്‍മിതികള്‍ കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചു നിർമിച്ചതാണെന്ന് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിണര്‍ പൊളിച്ചുനീക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ഉത്തരവിട്ടെങ്കിലും ക്ഷേത്രാധികാരികള്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോർട്ട്.