300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചുമാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതോടെ മുട്ടിൽ മരം മുറിക്കേസിൽ പൊലീസിന്റെ കുറ്റപത്രം ഉടനുണ്ടാകും. ഇതോടൊപ്പം ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായി. ഭൂവുടമകളുടെ പേരിൽ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകൾ വ്യാജമാണെന്നും കണ്ടെത്തി. അപേക്ഷ എഴുതി തയ്യാറാക്കി ഒപ്പിട്ടു നൽകിയത് പ്രതി റോജി അഗസ്റ്റിൻ ആണെന്ന് കയ്യക്ഷര പരിശോധനയിലൂടെ കണ്ടെത്തി. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലായിരുന്നു വ്യാജ അപേക്ഷകൾ.