തടസ്സമില്ലാത്തതും ഉന്മേഷദായകവുമായ ഉറക്കം ലഭിക്കണമെങ്കില്‍ കൃത്യമായ ഒരു ഉറക്കക്രമം വേണമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഊന്നിപ്പറയുന്നത്. അതായത് കൃത്യമായ ഒരു ക്രമത്തില്‍ ഉറക്കമുണരുകയും ഉറങ്ങാന്‍ കിടക്കുകയും വേണം. കിടപ്പുമുറിയില്‍ കഴിവതും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കണം. ഉറക്കത്തിന്റെ നിയന്ത്രണത്തിന് ഉത്തരവാദിയായ മെലറ്റോണെന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെ ഉപകരണങ്ങളില്‍ നിന്ന് വരുന്ന നീലവെളിച്ചം തടസ്സപ്പെടുത്തും. കൃത്യമായി കായികാധ്വാങ്ങള്‍ നിറഞ്ഞ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത് ഉറക്കത്തിന്റെ നിലവാരത്തെ ഉയര്‍ത്താന്‍ സഹായിക്കും, പക്ഷെ അത് ചെയ്യുന്ന സമയം ഇവിടെയും നിര്‍ണായകമാണ്. ഉറങ്ങാന്‍ പോകേണ്ട സമയത്തോട് അടുപ്പിച്ച് കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് പ്രതികൂലമായും ബാധിച്ചേക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് അമിതമായി ആഹാരം കഴിക്കുന്നതും, കാപ്പി, മദ്യം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും ഒഴിവാക്കേണ്ടാതാണ്. കാരണം ഇവ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. പ്രായമായവര്‍ക്ക് ഉറക്കം കുറച്ചുമാത്രം മതിയെന്നുള്ളത് മിഥ്യാധാരണയാണ്. നിങ്ങള്‍ വേണ്ടത്ര ഉറങ്ങുന്നില്ലെങ്കില്‍, ശ്രദ്ധ നഷ്ട്ടപെടുന്നതും, വികാരാധീധരാകുന്നതായും അനുഭവപ്പെടും. പെട്ടന്ന് പ്രകോപിതരാകുകയും ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യും. ഉറക്കക്കുറവ് ഓര്‍മ്മശക്തിയോട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ശ്രദ്ധക്കുറവും ശരീര തളര്‍ച്ചയും അനുഭവപ്പെടാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാത്തത് വളര്‍ച്ചാ ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ശരീരത്തിന്റെ പുനഃസജ്ജീകരണത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ദിവസവും 8 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരേക്കാള്‍ 7 മണിക്കൂറില്‍ താഴെ ഉറങ്ങുന്ന ആളുകള്‍ക്ക് ജലദോഷം വരാനുള്ള സാധ്യത 3 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തി. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ആഴത്തിലുള്ള ഉറക്കം കിട്ടിയില്ലെങ്കില്‍ അത് കുടലിനെയും ഹൃദയത്തെയും മാനസികാരോഗ്യത്തെയും പോലും ബാധിക്കും.