എല്ലുകളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചില രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമെല്ലാം വൈറ്റമിന്‍-ഡി അവശ്യം വേണ്ടതാണ്. പലപ്പോഴും പക്ഷേ വൈറ്റമിന്‍-ഡി കുറവ് നമുക്ക് തിരിച്ചറിയണമെന്നില്ല. എങ്കിലും ക്രമാതീതമായ തോതില്‍ വൈറ്റമിന്‍-ഡി കുറഞ്ഞാല്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. ഇന്ന് ധാരാളം പേരില്‍ വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. വൈറ്റമിന്‍ -ഡി കുറയുന്നത് തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ടൊരു സംഗതി തന്നെയാണ്. വൈറ്റമിന്‍-ഡി കുറയുമ്പോള്‍ എല്ലില്‍ വേദനയും പേശിയില്‍ തളര്‍ച്ചയും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാം. വൈറ്റമിന്‍-ഡി കുറയുന്നത് നല്ല രീതിയില്‍ വ്യക്തിയെ തളര്‍ച്ചയിലേക്ക് നയിക്കാം. ആദ്യം സൂചിപ്പിച്ചത് പോലെ വിഷാദത്തിലേക്കും ഇത് വഴിയൊരുക്കാം. അതിനാല്‍ തളര്‍ച്ചയും വിഷാദം പോലുള്ള അവസ്ഥയും നേരിട്ടാല്‍ വൈറ്റമിന്‍-ഡി ടെസ്റ്റ് ചെയ്തുനോക്കാന്‍ മടിക്കരുത്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. വൈറ്റമിന്‍-ഡി കുറവ് ഇതിലൊരു കാരണം തന്നെയാണ്. വൈറ്റമിന്‍ -ഡി കുറയുമ്പോള്‍ പല രോഗങ്ങളും അണുബാധകളുമെല്ലാം തുടര്‍ച്ചയായി വരാം. ഉറക്കം ശരിയാംവിധം ലഭിക്കാതിരിക്കുക, ഉറക്കം സുഖകരമാകാതിരിക്കുക- തുടങ്ങി ഉറക്കപ്രശ്‌നങ്ങള്‍ പതിവാണെങ്കിലും വൈറ്റമിന്‍-ഡി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. വൈറ്റമിന്‍-ഡി കുറയുമ്പോള്‍ അത് സ്‌കിന്നിലും ചെറിയ രീതിയില്‍ പ്രതിഫലിക്കാം. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും വൈറ്റമിന്‍-ഡി കുറവ് സൂചിപ്പിക്കുന്നതാകാറുണ്ട്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan