കലയിലും സാഹിത്യത്തിലും നാടകവേദിയിലുമെല്ലാം പ്രസ്ഥാനവിശേഷങ്ങള്‍ ഉദിച്ചസ്തമിച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്തനക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഇബ്‌സന്‍. ആദ്യമായാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ സമാഹാരങ്ങള്‍ മലയാളത്തിലുണ്ടാവുന്നത്. നാലു വോള്യങ്ങളിലായി പതിനാറു നാടകങ്ങളുടെ വിവര്‍ത്തനങ്ങളിലൂടെ ഇബ്‌സന്റെ രചനകളെ മലയാളവായനക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത പി.ജെ. തോമസിനോടും പ്രസാധനഗൃഹത്തോടും മലയാളം കടപ്പെട്ടിരിക്കുന്നു.നാടകാസ്വാദകര്‍ക്ക് എന്നതുപോലെ സാഹിത്യ-കലാവിദ്യാര്‍ഥികള്‍ക്കും അത്യന്തം ഉപകാരപ്രദമായ ഈ സര്‍ഗാത്മക വിവര്‍ത്തനം വിവര്‍ത്തനകലയിലെയും പുസ്തക പ്രസാധനചരിത്രത്തിലെയും സാര്‍ഥകമായ ഒരു സാംസ്‌കാരികദൗത്യമാണ്. ‘ഇബ്‌സന്റെ നാടകങ്ങള്‍’. വിവര്‍ത്തനം: പി.ജെ. തോമസ്. എച്ച് &സി ബുക്‌സ്. വില 500 രൂപ.