ലഹരി സംഘത്തിലേക്ക് തിരികെയെത്താന്‍ കാപ്പാ കേസ് പ്രതി ഭീഷണിപ്പെടുത്തുവെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. ലഹരി കടത്ത് സംഘത്തിൽ അകപ്പെട്ട സ്ത്രീ സംഘം വിട്ടിരുന്നു. കാപ്പാ കേസ് പ്രതി നിരന്തരം ഭീഷണിപ്പെടുത്തുന്നതിനേക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും ഫലം കാണാതെ വന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ
