ചൈനയിൽ ഗാൻസു പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിൽ നൂറിലേറെപ്പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും, നിരവധി കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് ഷി ചിന്‍ പിങ് പറഞ്ഞു.