ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഒരൊറ്റ ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് നിറത്തില്‍ ലഭ്യമാകുന്ന പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് എക്സ് ഷോറൂം വില. പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ജപ്പാനില്‍ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും. പ്രീമിയം ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കുക. ഗുരുഗ്രാം, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്സ്‌ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ മുന്‍നിര ലക്ഷ്വറി ടൂര്‍ ബുക്ക് ചെയ്യാം. 124.7 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1833 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, 24 വാല്‍വ്, ഫ്‌ലാറ്റ് സിക്‌സ് സിലിണ്ടര്‍ എന്‍ജിനാണ് പുതിയ ഗോള്‍ഡ് വിംഗ് ടൂറിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. സൗകര്യപ്രദമായ ക്രീപ്പ് ഫോര്‍വേഡ്, ബാക്ക് ഫംഗ്ഷനും ഈ ബൈക്കില്‍ ഹോണ്ട നല്‍കിയിരിക്കുന്നു. ടൂര്‍, സ്പോര്‍ട്സ്, ഇക്കോണമി, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകള്‍ക്കൊപ്പം ത്രോട്ടില്‍-ബൈ-വയര്‍ സംവിധാനത്തോടെയാണ് പുതിയ ഗോള്‍ഡ് വിംഗ് ടൂര്‍ വരുന്നത്.