മിഡ് സൈസ് സെഡാന്‍ സിറ്റിയുടേയും കോംപാക്റ്റ് സെഡാന്‍ അമേസിന്റേയും പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി ഹോണ്ട. ഉത്സവകാലം ആഘോഷമാക്കാന്‍ പുറത്തിറക്കിയിരിക്കുന്ന വാഹനങ്ങള്‍ക്ക് എലിഗന്റ് എഡിഷന്‍ (സിറ്റി), എലൈറ്റ് എഡിഷന്‍ (അമേസ്) എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്. പരിമിതമായ എണ്ണത്തില്‍ മാത്രം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളുണ്ട്. ഹോണ്ട സിറ്റിയുടെ വി, ഹോണ്ട അമേസിന്റെ വിഎക്സ് എന്നീ വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രത്യേക് പതിപ്പുകള്‍. സിറ്റിയുടേയും അമേസിന്റേയും മറ്റു വേരിയന്റുകള്‍ക്ക് പ്രത്യേക ഇളവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന്റെ ഭാഗമായി 2023 ഒക്ടോബര്‍ 31 വരെയാണ് ഇളവുകള്‍. ഹോണ്ട സിറ്റിക്ക് 75000 രൂപ വരെയും ഹോണ്ട അമേസിന് 57000 രൂപ വരെയും ഇളവുകള്‍ നല്‍കുന്നുണ്ട്. ഹോണ്ട സിറ്റി എലിഗന്റ് വില എംടി 12,57,400 രൂപ, സിവിടി 13,82,40 രൂപ.(എക്സ്-ഷോറൂം, ഡല്‍ഹി). ഹോണ്ട അമേസ് എലൈറ്റ് എഡിഷന്‍ എംടി 9,03,900 രൂപ, സിവിടി 9,03,900 രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം, ഡല്‍ഹി വില.