മിഡ് സൈസ് സെഡാന് സിറ്റിയുടെ സ്പോര്‍ട് എഡിഷന് അവതരിപ്പിച്ച് ഹോണ്ട ഇന്ത്യ. ലൈഫ് ഇസ് എ സ്പോര്‍ട് എന്ന ടാഗ് ലൈനിലാണ് സ്പോര്‍ട് എഡിഷന് പുറത്തിറക്കിയിരിക്കുന്നത്. കറുത്ത ആക്സന്റുകളോടു കൂടിയ സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ സ്റ്റൈലിങ്, കോണ്‍ട്രാസ്റ്റിങ് റെഡ് ഹൈലൈറ്റുകള്‍ ഉള്ള പ്രീമിയം ഓള് ബ്ലാക്ക് ഇന്റീരിയറുകള്‍, എക്സ്ക്ലൂസീവ് ഡ്രൈവിങ് അനുഭവം നല്കുന്ന ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവ സ്പോര്‍ട് എഡിഷന്റെ സവിശേഷതകളാണ്. സ്പോര്‍ട്ടി ബ്ലാക്ക് ഗ്രില്‍, ബ്ലാക്ക് ട്രങ്ക് ലിപ് സ്പോയിലര്‍, ഗ്ലോസി ബ്ലാക്ക് ഷാര്‍ക്ക് ഫിന് ആന്റിന, എക്സ്ക്ലൂസീവ് സ്പോര്‍ട് എംബ്ലം, മള്‍ട്ടി-സ്പോക്ക് ഗ്രേ അലോയ് വീലുകള്‍, ബ്ലാക്ക് ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രത്യേകതകള്‍. ഹോണ്ടയുടെ പരിഷ്കരിച്ച 1.5 ലി ഐ-വിടെക് പെട്രോള്‍ എഞ്ചിന് സിവിടിയും പാഡില്‍ ഷിഫ്റ്റും ചേര്‍ന്ന് 121 പിഎസ് കരുത്തുണ്ട്. ടോര്‍ക്ക് 145 എന്‍എം. റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ 3 കളര്‍ ഓപ്ഷനുകളുണ്ട്. ട്രാന്സ്മിഷന് സിവിടി ഓട്ടോമാറ്റിക്. വില ഹോണ്ട സിറ്റി സ്പോര്‍ട്ട് സിവിടി 14,88,900 രൂപ.