ജാപ്പനീസ് ജനപ്രിയ കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ എലിവേറ്റ് മിഡ്-സൈസ് എസ്യുവി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ‘ഡബ്ല്യുആര്‍-വി’ എന്ന ബ്രാന്‍ഡ് നാമത്തില്‍ ജാപ്പനീസ് വിപണിയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എലിവേറ്റിനെ ഹോണ്ട പുറത്തിറക്കി. ബ്രാന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് ഒരു മോഡല്‍ കയറ്റുമതി ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ വളരുന്ന ഉല്‍പ്പാദന വൈദഗ്ധ്യവും ആഗോള മത്സരക്ഷമതയും ഉയര്‍ത്തിക്കാട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 30,000 യൂണിറ്റുകള്‍ കമ്പനി രാജ്യത്ത് വിറ്റു. 2023 ഡിസംബറില്‍ ജപ്പാനില്‍ ഹോണ്ട ഡബ്ല്യുആര്‍-വി എന്ന പേരില്‍ അവതരിപ്പിച്ച ഈ മോഡല്‍ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം നേടി. ജാപ്പനീസ്-സ്പെക്ക് മോഡല്‍ 3 വേരിയന്റുകളില്‍ ലഭിക്കും. കൂടാതെ ഇല്ലുമിന റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍, ഗോള്‍ഡ് ബ്രൗണ്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ആകെ അഞ്ച് നിറങ്ങളിലും വാഹനം ലഭിക്കും.
ജപ്പാനിലേക്ക് കയറ്റുമതി തുടങ്ങി ഹോണ്ട കാര്‍സ്
