റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കാന്‍ പോകുന്ന ഹിമാലയന്‍ 750, ഹിമാലയന്‍ ഇലക്ട്രിക്ക് എന്നിവയുടെ ടെസ്റ്റ് റണ്ണിന്റെ അവസാനഘട്ടത്തില്‍. ഈ രണ്ടു മോഡലുകളുമായി ഹിമാലയത്തിലൂടെ യാത്ര നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. റോയല്എല്ഫീല്ഡ് സിഇഒ ബി ഗോവിന്ദരാജന്‍ അടക്കമുള്ള സംഘമാണ് ഈ യാത്രക്കു പിന്നില്‍. ഓഫ് റോഡ് പ്രേമികളുടെ സ്വപ്ന പാതയായ ലഡാക്കിലെ കര്‍ദുങ് ലാ പാസിലൂടെയാണ് ഹിമാലയന്‍ 750യും ഹിമാലയന്‍ ഇലക്ട്രിക്കും ആയി യാത്ര പോയിരിക്കുന്നത്. ഹിമാലയത്തിലെ പരീക്ഷണ ഓട്ടം ഒരേസമയം തണുപ്പിനേയും ഉയര്‍ന്ന ഭൂപ്രകൃതി നല്കുന്ന വെല്ലുവിളികളേയും ഈ മോഡലുകള്‍ എങ്ങനെ അതിജീവിക്കുന്നുവെന്നതിന്റെ കൂടി പരീക്ഷണമാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 750യുടെ എന്ജിന് 750 സിസിയുടേതായിരിക്കും. 50-55എച്ച്പി കരുത്ത് പുറത്തെടുക്കാന്‍ സാധിക്കുന്ന എന്‍ജിനാണിത്. ടോര്‍ക്കിന്റെ കാര്യത്തിലും സമാനമായ കുതിപ്പ്(60എന്‍എം) പ്രതീക്ഷിക്കാം. 450 സിസി ഐസിഇ മോഡലുമായി തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇലക്ട്രിക്കിനും. 18 മാസത്തിനുള്ളില്‍ ഇലക്ട്രിക്ക് ഹിമാലയന്‍ വില്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.