ഇറാനില്‍ ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിലായി. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റു ചെയ്തത്.
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും വൻ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭകരെ പിന്തുണച്ചതിന്റെ പേരിലാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തത്.
അലിദോസ്തിയുൾപ്പെടെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘ദി സെയിൽസ്മാൻ’ എന്ന ചിത്രത്തിനാണ് 2016ൽ ഓസ്കർ ലഭിച്ചത്. ഈ വർഷം കാൻസ് ചലച്ചിത്രമേളയിൽ അലിദോസ്തിയുടെ ‘ലെയ്‌ലാസ് ബ്രദേഴ്സ്’ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു.