പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതി നിർദേശം നല്‍കി.
ഏലൂരിൽ എന്തുകൊണ്ടാണ് ആരോഗ്യ സർവേ നടത്താത്തതെന്നും ഹൈക്കോടതി ചോദിച്ചു. 2008 ൽ ഏലൂർ മേഖലയിൽ ആരോഗ്യ സർവേ നടത്തിയിരുന്നു. പ്രദേശത്ത് മലിനീകരണം തുടരുന്നതിനാൽ വീണ്ടും ആരോഗ്യ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം. എന്‍ഒസി നൽകിയ സ്ഥാപനങ്ങളുടെ പട്ടികയും കൈമാറണം. ഈ സ്ഥാപനങ്ങളിലടക്കം ഹൈക്കോടതി നിയോഗിച്ച സമിതി പരിശോധന തുടരണമെന്നും നിർദ്ദേശം നൽകി.