ഇഡി സമൻസിനെതിരായി ശശിധരൻ കർത്ത നൽകിയ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി .ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ശശിധരൻ കർത്ത ആവശ്യപ്പെട്ടിരുന്നത്. ശശിധരൻ കർത്ത ഇഡിക്ക് മുന്നിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.ആരെയും അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണം തടസപ്പെടുത്തരുതെന്നും ഇഡി കോടതിയിൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഇഡി സമൻസിനെതിരായി ശശിധരൻ കർത്ത നൽകിയ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി
