1 9

ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു പുതിയ ശ്രേണി പുറത്തിറക്കി. വിഡ വി2 എന്നുപേരിട്ടിരിക്കുന്ന ശ്രേണിയില്‍ ലൈറ്റ്, പ്ലസ്, പ്രീമിയം ഗണത്തില്‍ പ്രോ എന്നി മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചത്. വിഡ വി2 ലൈറ്റിന്റെ വില 96,000 രൂപയാണ്. വിഡ വി2 പ്ലസിന് 1.15 ലക്ഷം രൂപ വില വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വിഡ വി2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ വില നല്‍കണം. വിഡ വി2 ലൈറ്റിന് 2.2 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും, ഒറ്റ ചാര്‍ജില്‍ 94 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. മണിക്കൂറില്‍ 69 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. രണ്ട് റൈഡ് മോഡുകള്‍-റൈഡ്, ഇക്കോ. വി2 പ്ലസിന് 3.44 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 143 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. ഇതിന് മൂന്ന് റൈഡിംഗ് മോഡുകള്‍ ഉണ്ട്. ഇക്കോ, റൈഡ്, സ്‌പോര്‍ട്ട്. 3.94 കിലോവാട്ട്അവര്‍ ബാറ്ററിയും 165 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ വേഗതയും ഉള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വേരിയന്റാണ് വിഡ വി2 പ്രോ. നാല് റൈഡിംഗ് മോഡുകളോടെയാണ് ഇത് നിരത്തില്‍ എത്തുക. ഇക്കോ, റൈഡ്, സ്‌പോര്‍ട്‌സ്, കസ്റ്റം. രണ്ട് പുതിയ നിറങ്ങളിലാണ് വിഡ വി2 ശ്രേണി വിപണിയില്‍ എത്തുക. മാറ്റ് നെക്സസ് ബ്ലൂ-ഗ്രേ, ഗ്ലോസി സ്പോര്‍ട്സ് റെഡ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *