2019ൽ ആണു ചേർപ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ശ്രീനയും ചേർന്നു കമ്പനി ആരംഭിച്ചത്. ഡെപ്പോസിറ്റ് ഗ്രോസറി കൺസൈൻമെന്റ് അഡ്വാൻസ് എന്ന പേരിലാണു കമ്പനി മണിചെയിൻ ഇടപാടിലേക്കു നിക്ഷേപകരെ ചേർത്തിരുന്നത്. പലചരക്ക് ഉത്പന്നങ്ങൾ നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണു മണിചെയിൻ ഇടപാടു നടത്തിയത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി നൂറുകോടിയുടെ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. എംഡി കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും പ്രതി ചേര്‍ത്തു ഇവരുടെ 212 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. നിലവിൽ പ്രതാപനും ഭാര്യയും ഒളിവിലാണ്. പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 30ന് കൊച്ചിയിലെ കോടതി പരിഗണിക്കും.