സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ . വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
പയ്യന്നൂരില്‍ കനത്ത മഴയ്ക്കിടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ടങ്കാളിയിലെ തങ്കമ്മയുടെ വീടിന്റെ മേല്‍ക്കൂരയാണ്തകര്‍ന്നത്. തങ്കമ്മയും രണ്ട് മക്കളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും പരിക്കില്ല.കനത്ത മഴയിൽ മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം.