സംസ്ഥാനത്ത്  പലയിടത്തും ശക്തമായ മഴ. വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്ടിലും മട്ടന്നൂരിലും ശക്തമായ മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിൽ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴയിൽ വീടുകളിലേക്ക് വെളളം കയറി.വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *