ലോകത്ത് ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് കരള്‍ അര്‍ബുദം. കാന്‍സര്‍ മരണങ്ങളില്‍ മൂന്നാമത്തെ പ്രധാന കാരണമാണിത്. കരളിനെ അര്‍ബുദം ബാധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളുമാണ്. ചില അപകടസാധ്യതകള്‍ ഒഴിവാക്കാനാവില്ലെങ്കിലും, ജീവിതശൈലിയിലെ ചില ബോധപൂര്‍വമായ മാറ്റങ്ങള്‍ കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ബേക്കണ്‍, സോസേജുകള്‍, ഹോട്ട് ഡോഗുകള്‍ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങള്‍ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് നൈട്രേറ്റുകളും പ്രിസര്‍വേറ്റീവുകളും നിറഞ്ഞതാണ്. ഇത് ക്രമേണ കരളിന്റെ […]