മന്ത്രി കോൺഗ്രസ് പാർട്ടി വിട്ട് 50 മുതൽ 60 വരെ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കുമെന്നും, അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര സംഭവിക്കുമെന്നും ജെഡിഎസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി.കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസുകളിൽ നിന്ന് രക്ഷപ്പെടാനായിരിക്കും ഭരണകക്ഷിയായ കോൺഗ്രസിലെ സ്വാധീനമുള്ള മന്ത്രി ബിജെപിയിൽ ചേരുകയെന്നും കുമാരസ്വാമി വ്യക്തമാക്കി.