തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡിനന്‍സില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം ചേർന്നു. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാൻ തീരുമാനമായി. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓര്‍ഡിനൻസിൽ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിൽ വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.