ബിഎസ്എഫ് ജവാന്മാര്ക്കായി ഇമ്രാന് ഹാഷ്മിയുടെ പുതിയ ചിത്രം ‘ഗ്രൗണ്ട് സീറോ’ പ്രത്യേക പ്രദര്‍ശനം നടന്നു. ഇമ്രാന് ഹാഷ്മി, സായ് തംഹങ്കര്‍, സംവിധായകന് തേജസ് പ്രഭ വിജയ് ദിയോസ്കര്‍, നിര്‍മ്മാതാക്കളായ റിതേഷ് സിദ്ധ്വാനി, ഭാര്യ ഡോളി സിദ്ധ്വാനി, ഫര്ഹാന് അക്തര്‍, ഭാര്യ ഷിബാനി ദണ്ഡേക്കര്‍, സഹനിര്‍മ്മാതാവ് അര്ഹാന് ബഗതി എന്നിവരുള്‍പ്പെടെ ‘ഗ്രൗണ്ട് സീറോ’യുടെ മുഴുവന്‍ ടീമിന്റെയും സാന്നിധ്യത്തിലാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ചിത്രം കണ്ടത്. ചിത്രത്തില്‍ ബിഎസ്എഫ് കമാന്‍ഡന്റ് നരേന്ദ്ര നാഥ് ധര് ദുബെയുടെ വേഷത്തിലാണ് ഇമ്രാന് ഹാഷ്മി എത്തുന്നത്. ഗ്രൗണ്ടില്‍ സായ് തംഹങ്കര്‍ ഇമ്രാന് ഹാഷ്മിയുടെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്. ഏപ്രില്‍ 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. 2000കളുടെ തുടക്കത്തില്‍ കശ്മീരിന്റെ പാശ്ചത്തലത്തിലാണ് സിനിമ നടക്കുന്നത്. അന്ന് നിരവധി തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഗാസി ബാബയെ ഇല്ലാതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിഎസ്എഫ് ഓഫീസര്‍ നരേന്ദ്ര നാഥ് ദുബെ നയിച്ച ഒരു നിര്‍ണായക ദൗത്യത്തെയാണ് സ്ക്രീനില്‍ എത്തിക്കുന്നത്.