ഐപിഒയിലൂടെ കോടികള്‍ സമാഹരിച്ച് ഗ്രീന്‍ഷെഫ് അപ്ലൈയന്‍സ് ലിമിറ്റഡ്. എന്‍എസ്ഇ എമേര്‍ജില്‍ പുതുതായി ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. 87 രൂപയാണ് ഓഹരികളുടെ ഇഷ്യൂ പ്രൈസായി നിശ്ചയിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 53.62 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചിരിക്കുന്നത്. ഏകദേശം 60 തവണ ഓഹരികള്‍ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ജൂണ്‍ 23 മുതല്‍ 27 വരെയാണ് നിക്ഷേപകര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ സമയം അനുവദിച്ചിരുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം അപ്ലൈയന്‍സ് കമ്പനിയാണ് ഗ്രീന്‍ഷെഫ്. നിലവില്‍, കമ്പനിക്ക് നാല് പ്ലാന്റുകളാണ് ഉള്ളത്. ഇവയില്‍ മൂന്നെണ്ണം ബെംഗളൂരുവിലും, ഒരെണ്ണം ഹിമാചല്‍ പ്രദേശിലുമാണ് സ്ഥിതി ചെയ്യുന്നത്. ഘട്ടം ഘട്ടമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും അസംഘടിത മേഖലയില്‍ നിന്നുള്ളവരാണ്.