പച്ച ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തൊലിയോടൊപ്പം ആപ്പിള്‍ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, കരളിനെയും ദഹനവ്യവസ്ഥയെയും സംരക്ഷിക്കുന്നു. ഗ്രീന്‍ ആപ്പിളില്‍ കൊഴുപ്പ് കുറവാണ്. ഇത് ശരീരത്തിലെ നല്ല രക്തയോട്ടം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കും. പച്ച ആപ്പിളില്‍ വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് പച്ച ആപ്പിള്‍. ഇത് ചര്‍മ്മ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നല്ല കാഴ്ച നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ യും അവയില്‍ അടങ്ങിയിട്ടുണ്ട്. വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം എന്നതിന് പുറമേ, പച്ച ആപ്പിളില്‍ കാല്‍സ്യത്തിന്റെ അളവും വളരെ കൂടുതലാണ്. ദിവസവും ഒരു പച്ച ആപ്പിള്‍ കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തും. ഗ്രീന്‍ ആപ്പിളിന് മറ്റ് ഗുണങ്ങളും ഉണ്ട്. അവ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും മൊത്തത്തിലുള്ള സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിന് ശരിയായ പോഷണം നല്‍കാനും കറുത്ത പാടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കാനും അവ സഹായിക്കുന്നു.