മാരുതി സുസുക്കി ഇന്ത്യ അതിന്റെ മൈക്രോ എസ്യുവി എസ്-പ്രസ്സോയില്‍ ഈ മാസം മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ട്രാന്‍സ്മിഷനില്‍ 30,000 രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 35,000 രൂപയും ക്യാഷ് കിഴിവ് ലഭിക്കും. അതേ സമയം, ഏത് വേരിയന്റിലും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ലഭിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഈ കാറില്‍ പരമാവധി 52,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ കാറിനുള്ളത്. ഈ എഞ്ചിന് 68പിഎസ് പവറും 89എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 4.27 ലക്ഷം രൂപയാണ്.