eldose2

എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ട് അതിനാൽ അപ്പീൽ നൽകാമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. എന്നാൽ ഇന്നലെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിൽ എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണർ വി ബാലകൃഷ്ണൻ. സ്ഫോടനത്തിന് ഉപയോഗിച്ച കാർ 10 തവണ കൈമറിഞ്ഞ്  എത്തിയതാണെന്നും അതിനാൽ തന്നെ കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് .അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.

മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സ്വപ്ന മറുപടി നൽകിയത് .ഈ ചിത്രങ്ങൾ ബാക്കിയുള്ളകാര്യങ്ങൾ അദ്ദേഹത്തെ ഓർമ്മിപ്പിക്കും എന്നും പറഞ്ഞിരിക്കുന്നു. ഓർമ്മ കിട്ടുന്നില്ലെങ്കിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനും സ്വപ്ന വെല്ലുവിളിക്കുന്നു.

ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ ഇന്ന്  നോട്ടീസ്’ അയച്ചു.സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ  നിയമിച്ച വിസിമാർക്ക്  തുടരാനാകില്ല എന്നും നവംബർ നാലിനുള്ളിൽ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ  നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും  ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

സംസ്ഥാനത്തെ ഇടത് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായി  നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ  ഇടതുമുന്നണിയുടെ തീരുമാനം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ല. രാജ്ഭവന് മുന്നിൽ സമരം നടത്തുന്നതിനൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. സമരപരിപാടികൾ എങ്ങനെ വേണമെന്നത് തീരുമാനിക്കാൻ വീണ്ടും ഇടതുമുന്നണി നേതാക്കൾ  യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ .

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പോലെ കോൺഗ്രസ്സ് പ്രവര്‍ത്തക സമിതിയിലേക്കും  തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധി. സമവായത്തിന് ഖാർഗെ ശ്രമം നടത്തുന്നതിനിടയിലാണ് രാഹുൽ ഗാന്ധി അഭിപ്രായം അറിയിച്ചത്. ശശി തരൂരും രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിനൊപ്പമാണ് . പ്രവർത്തക സമിതിയിലേക്കുള്ള മത്സരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യത നേതൃത്വം വിലയിരുത്തുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *