വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനിൽ നല്‍കിയ മറുപടിയുടെ പശ്താത്തലത്തിലാണ് അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചത്.
പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ ഉള്ളവരാണോ നിങ്ങൾ എന്ന പ്രതിപക്ഷത്തോടുള്ള മന്ത്രിയുടെ ചോദ്യം പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. കേരളത്തിലെ പൊതുവിതരണ സംവിധാനം ജി ആർ അനിൽ മന്ത്രിയായ ശേഷം ഉണ്ടായതല്ലെന്നും വിപണിയിൽ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്നുവെന്നും സബ്സിഡി കൊടുക്കുന്നതിനപ്പുറം എന്ത് വിപണി ഇടപെടലാണ് സർക്കാർ നടത്തിയതെന്നും പറഞ്ഞ വി ഡി സതീശൻ മന്ത്രിമാർ മറുപടി പറയുമ്പോൾ ശ്രദ്ധ വേണം.പ്രതിപക്ഷത്തെ പുച്ഛിച്ചു ആക്ഷേപിച്ചാണോ മറുപടി പറയുന്നതെന്നും ചോദിച്ചു.ഒടുവിൽ വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.