ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. രണ്ട് പ്രമുഖ എഐ ഗവേഷകര്‍ കമ്പനി വിട്ടതാണ് തിരിച്ചടിക്ക് പിന്നില്‍. ഇതോടെ ഏകദേശം 270 ബില്യണ്‍ (27,000 കോടി) ഡോളറിന്റെ വിപണി മൂല്യമാണ് കമ്പനിക്ക് നഷ്ടപ്പെട്ടത്. കമ്പനിയുടെ ഓഹരികള്‍ ഏകദേശം 5 ശതമാനമാണ് രണ്ട് എഐ ഗവേഷകരുടെ രാജിയെത്തുടര്‍ന്ന് ഇടിഞ്ഞത്. എഐ രംഗത്തെ കമ്പനിയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക്കിലേക്കും ഓപ്പണ്‍എഐയിലേക്കുമാണ് ഗൂഗിളില്‍നിന്ന് രാജിവെച്ച എഐ ഗവേഷകര്‍ പോയത് എന്നതും ശ്രദ്ധേയമാണ്. ഗൂഗിളിന്റെ എന്‍ജിനീയറിംഗ് വൈസ് പ്രസിഡന്റും ജെമിനി എഐ മോഡലുകളുടെ സഹ-നേതൃതം വഹിച്ചിരുന്ന വ്യക്തിയുമായ നോം ഷാസിറാണ് ഓപ്പണ്‍എഐയിലേക്ക് പോയത്. നൊബേല്‍ ജേതാവായ ജോണ്‍ ജംപര്‍ ഡീപ്‌മൈന്‍ഡിലെ ഒന്‍പത് വര്‍ഷത്തെ ജോലി അവസാനിപ്പിച്ച് എതിരാളിയായ ആന്ത്രോപിക്കിലേക്ക് പോയതായിരുന്നു ഗൂഗിളിന് നേരിടേണ്ടിവന്ന രണ്ടാമത്തെ തിരിച്ചടി.
തിരിച്ചടി നേരിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്
