ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ മെസേജിംഗ് ആപ്പുകള്‍ മുഖാന്തരമുള്ള ഗ്രൂപ്പ് ചാറ്റുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു മാസത്തിനുള്ളില്‍ ഗൂഗിള്‍ മെസേജ് ആപ്പ് ബീറ്റ പ്രോഗ്രാമിലെ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. ചാറ്റുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വണ്‍-ടു-വണ്‍ മെസേജുകള്‍ക്ക് മാത്രമായിരുന്നു ഈ ഫീച്ചര്‍ ലഭിച്ചിരുന്നത്. എന്നാല്‍, ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. അടുത്തിടെ ഉപയോക്താക്കള്‍ക്കായി ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ, അപ്‌ഡേറ്റ് ചെയ്ത എസ്എംഎസ് പതിപ്പില്‍ 7 ഇമോജികളാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഗൂഗിളിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ട്.