ഗൂഗിള്‍ മാപ്സില്‍ പുതിയൊരു ഫീച്ചര്‍കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. ‘സേവ് ഫ്യുവല്‍’ എന്ന ഫീച്ചറാണ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാന്‍ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കള്‍ക്കായി 2022 സെപ്റ്റംബറിലാണ് സേവ് ഫ്യുവല്‍ ഫീച്ചര്‍ ആരംഭിച്ചത്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്സ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകള്‍ക്കുള്ള ഇന്ധനമോ ഊര്‍ജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടര്‍ന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചര്‍ നിര്‍ദേശിക്കും. ‘ഫ്യുവല്‍ സേവിങ്’ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാനായി ഗൂഗിള്‍ മാപ്സ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. സെറ്റിങ്സില്‍ നാവിഗേഷന്‍ തിരഞ്ഞെടുക്കുക. ”റൂട്ട് ഓപ്ഷനുകള്‍” കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കുക. നിര്‍ദ്ദേശങ്ങള്‍ മികച്ചതാക്കാന്‍ എഞ്ചിന് തരത്തിന് കീഴില്‍ നിങ്ങളുടെ എഞ്ചിന് തരം (പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക. നമ്മുടെ വാഹനത്തില്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന ഇന്‍പുട്ട് നല്‍കാനും അതിലൂടെ കൂടുതല്‍ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവല്‍ സേവിങ് ഫീച്ചറില്‍ ഓപ്ഷനുണ്ട്. വ്യാപകമായ ഉപയോഗം കണക്കിലെടുത്ത് ഗൂഗിള്‍ പെട്രോളിനെ ഡിഫോള്‍ട്ട് എഞ്ചിന് ചോയിസായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
‘സേവ് ഫ്യുവല്‍’ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്സ്
