സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 275 രൂപ കുറഞ്ഞ് 14,000 രൂപയും പവന് 2,200 രൂപ താഴ്ന്ന് 1,12,000 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി 14 കാരറ്റിന് ഗ്രാമിന് 8,960 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,775 രൂപയുമാണ് വില. വെള്ളി വിലയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 265 രൂപയായി. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഏകദേശം 3.6% ഇടിഞ്ഞ് ഔണ്‍സിന് 4,315.35 ഡോളറായി കുറഞ്ഞു. ഇതോടെ ഈ വര്‍ഷം ഇതുവരെ നേടിയ മുന്നേറ്റങ്ങളെല്ലാം സ്വര്‍ണത്തിന് നഷ്ടമായി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
