സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില റെക്കോഡില്‍. ഒക്ടോബര്‍ 23ലെ റെക്കോഡ് വിലയും മറികടന്നാണ് ശനിയാഴ്ചത്തെ കുതിപ്പ്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,360 രൂപയും പവന് 58,880 രൂപയുമാണ് ഇന്ന് സ്വര്‍ണത്തിന്റെ വില. ഇറാനെതിരേ ഇസ്രയേല്‍ തിരിച്ചടി തുടങ്ങിയത് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ വലിയ കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ വര്‍ധിച്ച് 6,060 രൂപയായി. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില കുതിപ്പിന്റെ പാതയിലാണ്. ഔണ്‍സിന് 2,746 ഡോളറിലാണ് അന്താരാഷ്ട്ര വില. രാജ്യാന്തര വിലയുടെ ചുവടു പിടിച്ചാണ് ഇന്ത്യയിലടക്കം സ്വര്‍ണവില നിശ്ചയിക്കുന്നത്. ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്നത്തെ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളുമടക്കം 64,000 രൂപയ്ക്കു മുകളില്‍ നല്‍കണം.