വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ഗുലാംനബി ആസാദ്. എന്ത് കൊണ്ടാണ് രാഹുൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കാത്തതെന്നും ന്യൂനപക്ഷ ഭൂരിപക്ഷമുള്ള സ്ഥലത്ത് മത്സരിക്കുന്നതെന്നും ഗുലാം നബി ചോദിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ നിന്ന് വിജയിച്ചുവെന്നും ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ രാഹുൽ ഗാന്ധി വിമുഖത കാണിക്കുന്നുവെന്നും ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ള സുരക്ഷിത ഇരിപ്പിടങ്ങൾ തേടാനുള്ള പ്രവണത കാണിക്കുന്നുവെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ഗുലാംനബി ആസാദ്
