കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതിൽ കളക്ടർക്കെതിരെ വിമർശനം. അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെയായിരുന്നു, ഇത് കാരണം വിദ്യാർത്ഥികൾ വലഞ്ഞു. അതിരാവിലെ സ്കൂളിലെത്തിയ ശേഷമായിരുന്നു പല കുട്ടികളും മടങ്ങിപ്പോയത്. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചതെന്നാണ് വിവരം.