ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനിയുടെ സ്ഥാനം ഉയർന്നു 30-ാം സ്ഥാനത്തെത്തി,ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു. കമ്പനികളുടെ ഓഹരി വില കുത്തനെ ഉയർന്നതാണ് ഗൗതം അദാനിക്ക് തുണയായത്. ബില്യൺ ഡോളറിലധികം വർദ്ധനയാണ് ഉണ്ടായത്. ഏകദേശം 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് ജനുവരി 24-ന് അദാനി ഗ്രൂപ്പിന് എതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം അദാനി ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്. മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ 790 മില്യൺ ഡോളർ വരെയുള്ള ഷെയർ-ബാക്ക്ഡ് ലോണുകൾ തിരിച്ചടക്കാനോ തിരികെ നൽകാനോ ഗൗതം അദാനി ഉദ്ദേശിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നത്.