റാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഗെയിം ചെയ്ഞ്ചര്‍’. വന്‍ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഏഴ് മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കല്‍ റിലീസായാണ് ഗെയിം ചെയ്ഞ്ചര്‍ തിയറ്ററുകളിലെത്തിയത്. 450 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തില്‍ നിന്ന് നേടാനായത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.