Untitled design 67

ആലപ്പുഴയിൽ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയിൽ തീരുമാനം വൈകുന്നതിനാൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ. കുഞ്ഞിന് നിലവിൽ നൽകുന്ന ചികിത്സകൾ സൗജന്യമായി നൽകണമെന്ന് സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് കുടുംബം  പറഞ്ഞു.കഴിഞ്ഞ ദിവസം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. എംആര്‍ഐ ഉൾപ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകൾ വീണ്ടും നടത്തണം. എന്നാൽ, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരം ഉള്ളതല്ല. തുടർ ചികിത്സ സംബന്ധിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *