വേലി തന്നെ വിളവ് തിന്നുന്നുവെന്നു പൊലീസിനെ വിമര്‍ശിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഇ.പി ജയരാജന്‍. ബലാത്സംഗ കേസില്‍ പ്രതിയായ സിഐ സുനുവിനെപ്പോലുള്ള ക്രിമിനല്‍ പോലീസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
പീഡന കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു സ്ഥിരം കുറ്റവാളിയെന്നും പി.കെ. ശ്രീമതിയുടെ പോസ്റ്റിലുണ്ട്.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്ര അംഗം പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.