ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 1.03 കോടി രൂപയുടെ നിക്ഷേപം നടത്തി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ). കഴിഞ്ഞ ഒമ്പത് ത്രൈമാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ നിക്ഷേപമാണ് ഇതിനു മുമ്പുള്ള ഉയര്‍ച്ച. അന്ന് 1.42 ലക്ഷം കോടി രൂപയാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ വാങ്ങലുകാരായി തുടരുന്ന എഫ്.പി.ഐകള്‍ ഏപ്രിലില്‍ 11,631 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും നിക്ഷേപിച്ചു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ജൂണിലുണ്ടായത്. മാര്‍ച്ചില്‍ 26,211 കോടി രൂപയുടെ വിറ്റഴിക്കല്‍ നടത്തിയതിനു ശേഷമാണ് വാങ്ങലുകാരായി തുടരുന്നത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ ഒഴുക്ക് തുടര്‍ന്നത് ഓഹരി സൂചികകളേയും ഉയര്‍ത്തി. ബി.എസ്.ഇ സെന്‍സെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയരത്തിലാണ്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോമൊബൈല്‍സ്, എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ മേഖലകളിലാണ് വിദേശ നിക്ഷേപകര്‍ കൂടതല്‍ താത്പര്യം കാണിക്കുന്നത്. നിക്ഷേപം തുടരുമ്പോഴും എഫ്.പി.ഐകള്‍ ഭാവിയില്‍ കൂടുതല്‍ കരുതല്‍ കാണിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വലിയിരുത്തുന്നു.