ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും വര്‍ധന. നവംബര്‍ 25ന് സമാപിച്ച വാരം 280 കോടി ഡോളര്‍ ഉയര്‍ന്ന് ശേഖരം 55,014 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ കറന്‍സി ആസ്തി 300 കോടി ഡോളര്‍ വര്‍ദ്ധിച്ച് 48,728 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 7.3 കോടി ഡോളര്‍ താഴ്ന്ന് 3,993.8 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ, യെന്‍, യു.എസ് ട്രഷറി ബില്‍ തുടങ്ങിയവയുമുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ കുറിച്ച 64,245 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരും. ശേഖരം കഴിഞ്ഞ ഒക്ടോബറില്‍ 52,400 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു.